
ആലപ്പുഴ : ദുരുഹ സാഹചര്യത്തിൽ കാണാതായ നാലു സ്ത്രീകളെക്കുറിച്ചുള്ളകേസിൻ്റെ അന്വോഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപെടുത്തലുമായി വീട്ടമ്മ. കാണാതായ ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭവൻ (47) കൊല്ലപ്പെട്ടതായാണ് തിരോധാനത്തിന് വഴിത്തിരിവാകുന്ന പുതിയ വെളിപ്പെടുത്തൽ സെബാസ്റ്റ്യനും വസ്തു ഇടനിലക്കാരനായ സുഹൃത്തും ചേർന്ന് ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽവെച്ച് ലഹരി മരുന്ന് നൽകിയ ശേഷം ശുചിമുറിയിൽ വെച്ച്ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയെന്നാണ് വെളിപെടുത്തലിലുള്ളത്. വസ്തു ഇടനിലക്കാരനായ പൊന്നൻ ഫോണിലൂടെ നടത്തിയ സംഭാഷണത്തിലാണ് ഈ വിവരങ്ങൾ ഉള്ളതെന്നും,ശബ്ദ സന്ദേശം അന്വേഷണ സംഘ ത്തിനു കൈമാറിയിട്ടുണ്ടെന്നും വീട്ടമ്മ പറയുന്നു. ആരോപണ വിധേയനായ വസ്തു ഇടനിലക്കാരന് ഫ്രാങ്ക്ളിന് ഇവരുടെ വീടിനു സമീപം നേരത്തെ വാടകക്കു താമസിച്ചിരുന്നു. ബിന്ദു പത്മനാഭൻതിരോധാനം സംബന്ധിച്ച വാര്‍ത്തകൾ വന്നു തുടങ്ങിയപ്പോൾ നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് ബിന്ദു ജീവിച്ചിരിപ്പില്ലെന്നും ഇവരെ നേരത്തെ കൊന്നു കളഞ്ഞതായും പറയുന്നത്. ഇതിനു പിന്നാലേയാണ് പൊന്നന് ഫ്രാങ്ക്ളിനും സെബാസ് റ്റ്യനുമായി ചേര്‍ന്നാണ് കൊലപെടുത്തിയതെന്നു വെളിപെടുത്തിയത്.ഇതിനു ശേഷവും സെബാസ് റ്റ്യന്‍ ഇയാളുടെ വീട്ടിലെത്തിയത് കണ്ടിരുന്നതായും ഇവര്‍ പറയുന്നു. ......
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ ശശികലയോട് നടത്തിയ വെളിപ്പെടുത്തലിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ......
കെഎസ്ആർടിസി ബസ് കണ്ടക്ടർ കഞ്ചാവുമായി അറസ്റ്റിലായി. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായത്. ......
ആലപ്പുഴ: കേരളത്തിൽ രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന്മന്ത്രി വീണാ ജോർജ് പറഞ്ഞു.ആയുഷ് വകുപ്പ് ഒരു കോടി രൂപ ചെലവിൽ പുന്നപ്ര തെക്ക് പഞ്ചായത്തിൽ നിർമ്മിക്കുന്ന ആയുർവേദ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യ സംവിധാനത്തെ മികവുറ്റതാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുകയാണ് . 2021ൽ സർക്കാർ അധികാരത്തിൽ വരുമ്പോൾ രണ്ടര ലക്ഷം പേരാണ് സർക്കാർ ആശുപത്രികളിൽസൗജന്യ ചികിത്സ നേടിയത്. ......
ഈ നാട്ടിൽ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനുമാണ് മുസ്ലീം ലീഗ് ശ്രമിക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന എസ്എൻഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ കേരളത്തിലെ കോൺഗ്രസിന് മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മുസ്ലിം ലീഗ് ഈ നാട്ടിൽ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണ്. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. ......
കവിതിലകൻ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം ചന്തിരൂർ ദിവാകരന് . ആലപ്പുഴ ചന്തിരൂർ സ്വദേശിയാണ്. കേരള ഭവന നിർമ്മാണ ബോഡിലെ ഉദ്യോഗസ്ഥനായിരുന്നു.......
ആലപ്പുഴ : ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധാന കേസിൽ ബിന്ദുവിൻ്റെ സഹോദരൻ പ്രവീണിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തി അന്വോഷണ സംഘം രക്തസാമ്പിളുകൾ ശേഖരിച്ചു.
ഇതോടെ ബിന്ദു പത്മനാഭൻ കേസും അന്വോഷണത്തിൻ്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് അതേസമയം.കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെ തിരോധാന കേസിൽ പിടിയിലായ ചേർത്തല പള്ളിപ്പുറംസ്വദേശി സെബാസ് റ്റ്യനെ ഏഴു ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ആദ്യം അനുവദിച്ച ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടർന്ന് വ്യാഴാഴ്ച ഇയാളെ ഏറ്റുമാനുര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപെട്ട് അന്വോഷണ സംഘം നല്കിയ അപേക്ഷ യിലാണ് കോടതി അനുമതിനൽകിയത്. സംഭവത്തിൽ ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു.സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും ലഭിച്ച കത്തിയ ശരീരാവശിഷ്ടങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക യച്ചിരിക്കുകയാണ്. ഇതിന്റെ ഫലം എത്തിയാല്‍ മാത്രമേ തുടരന്വേഷണത്തിന്റെ ഗതി നിശ്ചയിക്കു കയുള്ളു. ......

ആലപ്പുഴ : കോട്ടയം അതിരമ്പുഴ സ്വദേശിനിയയായ ജെയ്നമ്മയുടെ തിരോധാന കേസ്സിൽഅന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ,ചേർത്തല സ്വദേശിനിയായ സിന്ധുവിൻ്റെ തിരോധാനവും പുനരന്വോഷണത്തിലേക്ക് ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വള്ളാകുന്നത്ത് വെളി സിന്ധു (43) വിനെ കാണാതായ കേസാണ് വീണ്ടും അന്വോഷിക്കുന്നത്ജെയ്നമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലയ സെബാസ്റ്റ്യന്‍ ചേർത്തലയിൽ നിന്ന് കാണാതായ മറ്റ് രണ്ട് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് അന്വോഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ സിന്ധുവിൻ്റെ തിരോധാനവും അന്വോഷണത്തിൻ്റെ ഭാഗമാകുന്നത് .2020 ഒക്ടോബർ 19-ന് കാണാതായ തിരുവിഴയിൽ നിന്ന് കാണാതായ സിന്ധുവിൻ്റെ അർത്തുങ്കൽ പൊലീസ് നാലു വർഷം മുൻപ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ പശ്ചാതലത്തിലാണ്ഈ കേസ് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വീണ്ടും പുനപരിശോധിക്കുന്നത് മകളുടെ വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് സിന്ധു ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞുപോയത് .പിന്നീട് തിരികെയെത്താത്തതിനെ തുടർന്ന് മകൾ അർത്തുങ്കൽ പൊലിസിൽ പരാതി നൽകുകയായിരുന്നു അന്വോഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തിയതായി കണ്ടെത്തി. ......